നാദാപുരം: വിലങ്ങാട് കൂത്താടിയിൽ സ്വകാര്യവ്യക്‌തിയുടെ റബർ തോട്ടത്തിൻ വൻ അഗ്നിബാധ. വൻ കൃഷിനാശവും ലക്ഷങ്ങളുടെ നാശനഷ്ടവും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് മൂന്നര ഏക്കറോളം കൃഷിയിടത്തിൽ തീ പടർന്നത്. റബർ, തെങ്ങ്, കവുങ്ങ്, തേക്ക് മരങ്ങൾക്കും തീപിടിച്ചു. വിലങ്ങാട് സ്വദേശി പുന്നത്താനം ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് റബർ തോട്ടം. 300ഓളം റബർ, 50 തേക്കുകൾ എന്നിവ കത്തിനശിച്ചു. ഫിലിപ്പിന്റെ പറമ്പിനോട് ചേർന്ന താഴ്ഭാഗത്ത് വനമേഖലയിൽ അജ്ഞാതർ തേൻ ശേഖരിക്കാനോ മറ്റോ തീയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. വാണിമേൽ സ്വദേശികളായ കർഷകരുടെ പറമ്പുകളിലും തീപിടിത്തം ഉണ്ടായി. കവുങ്ങുകളും തെങ്ങുകളും കത്തിനശിച്ചു. ചേലക്കാട് സ്റ്റേഷൻ ഓഫിസർ ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ ഒരു യൂനിറ്റ് അഗ്നിരക്ഷസേന സ്ഥലത്തെത്തി. നാട്ടുകാർ പച്ചിലകളും മറ്റും ഉപയോഗിച്ച് തീ കെടുത്തി. പടം: CL Kz nd m3: വിലങ്ങാട് കൂത്താടിയിൽ റബർതോട്ടത്തിലുണ്ടായ തീപിടിത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.