മാരത്തൺ താരത്തിന്‍റെ ചികിത്സക്കായി ഫുള്‍ ട്രയാത്‌ലണ്‍

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന റോയല്‍ റണ്ണേഴ്‌സ് ക്ലബിലെ അംഗവും മാരത്തണ്‍ ഓട്ടക്കാരനുമായ അബ്ദുല്‍ ഖാദറിന്‍റെ ചികിത്സക്ക് പണം കണ്ടെത്താൻ ഫുള്‍ ട്രയാത്‌ലണ്‍ സംഘടിപ്പിക്കുന്നു. ഭാരിച്ച ചികിത്സച്ചെലവുകള്‍ ഖാദറിന്‍റെ കുടുംബത്തിന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ക്ലബിന്‍റെ നേതൃത്വത്തില്‍ ഫുള്‍ ട്രയാത്‌ലണ്‍ സംഘടിപ്പിക്കുന്നത്. 19ന് വൈകീട്ട് മൂന്നിന് ആലുവയില്‍നിന്ന് ആരംഭിച്ച് 13നു രാവിലെ എട്ടിന്​ കോഴിക്കോട് ബീച്ചില്‍ അവസാനിക്കുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. സജീഷ് നായര്‍, നസീഫ്, ഷാനവാസ് എന്നിവരാണ് ട്രയാത്‌ലണില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. റിജേഷ് സിറിയക്, അബ്ദുല്‍ ഗഫൂര്‍, നസീഫ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.