കാലിക്കറ്റ് ഷട്ടിൽ ബാഡ്മിന്‍റൺ: ദേവഗിരി കോളജ്‌ ചാമ്പ്യന്മാർ

കോഴിക്കോട്​: കാലിക്കറ്റ് സർവകലാശാല ഇന്‍റർസോൺ ഷട്ടിൽ ബാഡ്മിന്‍റണിൽ ദേവഗിരി സെന്‍റ്​ ജോസഫ്‌സ് കോളജ്‌ ചാമ്പ്യൻമാരായി. ദേവഗിരി ആതിഥേയത്വം വഹിച്ച ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിനെയാണ് ദേവഗിരി പരാജയപ്പെടുത്തിയത്. ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ഫാറൂഖ് കോളജിനെ പരാജയപ്പെടുത്തി മൂന്നാംസ്ഥാനം നേടി. വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളജിന്‍റെ അദ്വൈത് ചാമ്പ്യനായി. നാല് സോണുകളിൽനിന്ന് വിജയിച്ച 16 ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം കൊടുവള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.ആർ. അജിൽ നിർവഹിച്ചു. സമാപന ചടങ്ങിൽ കായിക വിഭാഗം അധ്യാപകരായ രേഖ ജോസ്, സുമേഷ് വർമ, ഫാ. ബോണി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.