ചോദ്യക്കടലാസ്​ മാറിയതായി പരാതി

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ വിദൂര വിദ്യാഭ്യാസ ബി.കോം പരീക്ഷയിലെ ഇംഗ്ലീഷ്​ പേപ്പറിന്​ പഴയ ചോദ്യക്കടലാസാണ്​ കിട്ടിയതെന്ന്​ വിദ്യാർഥികൾ. ശനിയാഴ്ച നടന്ന പരീക്ഷയിൽ​ സെയ്​റ്റ്​ഗീസ്റ്റ്​ എന്ന പേപ്പറിൽ​ പഴയ ക്രമത്തിലുള്ള ചോദ്യക്കടലാസാണ്​ ലഭിച്ചത്​. 2020ൽ ​പ്രവേശനം നേടിയ വിദ്യാർഥികൾക്ക്​ 2017 അഡ്​മിഷനിലെ ചോദ്യങ്ങളാണ്​ ലഭിച്ചത്​. ചെറുവണ്ണൂർ എ.ഡബ്ല്യു.എച്ച്​ കോളജിലെ സെന്‍ററിൽ പരീക്ഷ എഴുതിയവർക്കാണ്​ ഈ ദുര്യോഗം. രണ്ടര മണിക്കൂറിന്​ പകരം മൂന്നു​ മണിക്കൂറെന്നായിരുന്നു ചോദ്യക്കടലാസിലുള്ളത്​. ഇൻവിജിലേറ്റർമാരെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ചോദ്യക്കടലാസ്​ മാറിയിട്ടില്ലെന്നായിരുന്നു മറുപടി. മറ്റ്​ സെന്‍ററുകളിലെ കുട്ടികൾക്ക്​ ​വേറെ ചോദ്യക്കടലാസായിരുന്നു​വെന്നും വിദ്യാർഥികൾ പറയുന്നു. പിന്നീട്​ പരീക്ഷ സെന്‍ററിലെ ഉദ്യോഗസ്ഥർ സർവകലാശാലയുടെ തെറ്റ്​ സമ്മതിച്ചു. കുട്ടികളിൽനിന്ന്​ പരാതി എഴുതി വാങ്ങുകയും ചെയ്​തു. സർവകലാശാല ആസ്ഥാനത്ത്​ പോയും പരാതി നൽകിയിട്ടുണ്ട്​. മാർച്ച്​ നാലിന്​ നടന്ന ബി.എ സോ​ഷ്യോളജി രണ്ടാം സെമസ്റ്ററിലെ ഇംഗ്ലീഷ്​ പേപ്പർ എഴുതാൻ പോയവർക്ക്​ ബി.കോമിന്‍റെ ചോദ്യക്കടലാസാണ്​ ലഭിച്ചത്​. സർവകലാശാലയു​ടെ തെറ്റിന്‍റെ പേരിൽ, മൂല്യനിർണയം നടത്തുമ്പോൾ പരാജയപ്പെടുമെന്ന​ ആശങ്കയിലാണ്​ വിദ്യാർഥികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.