ആധാരമെഴുത്തുകാരുടെ പണിമുടക്ക്​ നാളെ

കോഴിക്കോട്​: ആധാരമെഴുത്ത്​ തൊഴിലാളികളുടെ വർഷങ്ങളായുള്ള ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച്​ ഓൾ കേരള ഡോക്യുമെന്‍റ്​ റൈറ്റേഴ്​സ്​ ആൻഡ് സ്​ക്രൈബ്​സ്​ അസോസിയേഷൻ പണിമുടക്കുന്നു. മാർച്ച്​ ഒമ്പതിന്​ സംസ്ഥാന വ്യാപകമായി നടക്കുന്ന പണിമുടക്കിന്‍റെ ഭാഗമായി ജില്ലയി​ലെ എല്ലാ സബ്​ രജിസ്​ട്രാർ ഓഫിസിനു മുന്നിലും രാവിലെ 10 മുതൽ ധർണ നടത്തു​മെന്ന്​ ഭാരവാഹികൾ വാർത്തസ​മ്മേളനത്തിൽ അറിയിച്ചു. സർക്കാർ അംഗീകരിച്ച തീരുമാനങ്ങൾപോലും ഉദ്യോഗസ്ഥരുടെ പിടിപ്പുകേട്​ മൂലം നടപ്പാക്കുന്നില്ല. ആധാരമെഴുത്ത്​ ഫീസ്​ 13 വർഷം മുമ്പ്​ നിശ്ചയിച്ചതാണ്​. വർധിപ്പിക്കാമെന്ന്​ പലതവണ ഉറപ്പു​ ലഭിച്ചങ്കിലും വർധന​ ഉണ്ടായിട്ടില്ല. ബിൽഡിങ്​ വാല്വേഷൻ സർട്ടിഫിക്കറ്റിൽ ഏകീകരണമില്ലാത്തതും ഫെയർ വാല്യു നിശ്ചയിച്ചതിലെ അശാസ്ത്രീയത മൂലവും രജിസ്​ട്രേഷൻ മേഖലയിൽ അഴിമതി തുടരുകയാണ്​. കൂടാതെ, മേഖലയിലേക്ക്​ അഭിഭാഷകർ കടന്നുകയറുന്നത്​ തൊഴിൽ നഷ്ടത്തിനിടയാക്കുന്നു. വാർത്തസമ്മേളനത്തിൽ ഓൾ കേരള ഡോക്യുമെന്‍റ് റൈറ്റേഴ്​സ്​ ആൻഡ് സ്​ക്രൈബ്​സ്​ അസോസിയേഷൻ ജില്ല പ്രസിഡന്‍റ്​ ഇ. രാജഗോപാലൻ, സെക്രട്ടറി കെ. സുനിൽ കുമാർ, ട്രഷറർ വി.കെ. സുരേഷ്​ കുമാർ, അനിൽ കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.