ബാങ്ക് അക്കൗണ്ടിൽനിന്ന് ഉടമ അറിയാതെ നാലര ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

കക്കട്ടിൽ: ബാങ്ക് അക്കൗണ്ടിൽനിന്ന് ഉടമ അറിയാതെ പണം പോയതായി പരാതി. കക്കട്ടിലെ എടക്കണ്ടി ട്രഡേഴ്സ് ഉടമ മുജീബ് റഹ്മാന്റെ കല്ലാച്ചി എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടിൽനിന്നാണ് നാലുലക്ഷത്തി അമ്പത്തി ആറായിരത്തി മുപ്പത്തി ഒമ്പത് രൂപ നഷ്ടമായത്. ഞായറാഴ്ച പതിനൊന്ന് തവണകളായി പണം വിവിധ അക്കൗണ്ടുകളിലേക്കു പോയതായാണ് കാണുന്നത്. തിങ്കളാഴ്ച ഇടപാടിനു വേണ്ടി ബാലൻസ് ​നോക്കിയപ്പോഴാണ് ഇത്രയും തുക നഷ്ടമായ കാര്യം അറിയുന്നത്. ഇടപാടുകൾക്കുള്ള ഒ.ടി.പി ഷെയർ ചെയ്യാതെയാണ് അക്കൗണ്ടിൽനിന്നും പണം പോയതെന്ന് മുജീബ് പറഞ്ഞു. നാദാപുരം പൊലീസും സൈബർ സെല്ലിനും പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.