കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയായ അധ്യാപിക അതിക്രമത്തിനിരയായ സംഭവം നിർഭാഗ്യകരമാണെന്ന് വനിത കമീഷൻ ചെയർപേഴ്സൻ അഡ്വ. പി. സതീദേവി. ബസിനകത്തെ അപമാനകരമായ സംഭവം സഹയാത്രികരും ബസ് ജീവനക്കാരും അവഗണിച്ചു. സ്ത്രീകളുടെ സുരക്ഷയും അന്തസ്സും അഭിമാനവും ഉറപ്പുവരുത്തണമെന്ന ധാരണ ഇക്കൂട്ടർക്ക് ഉണ്ടായില്ലെന്നത് ഖേദകരമാണ്. പരാതിപ്പെട്ടിട്ടും ഇടപെടാതിരുന്ന ബസ് കണ്ടക്ടര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും പി. സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. വീടിൻെറ അകത്തളങ്ങളിലും ജോലിസ്ഥലത്തും പൊതുസ്ഥലങ്ങളിലുമെല്ലാം സ്ത്രീകളെ സഹജീവിയായി കാണാൻ പഠിക്കണം. ബസുകളിൽ ഉൾപ്പെടെ സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ നടക്കുമ്പോൾ ശല്യമായല്ലോ എന്നതരത്തിൽ മറ്റുള്ളവർ പെരുമാറരുത്. പൊതുമനസ്സ് സ്ത്രീക്ക് സുരക്ഷ ഒരുക്കാൻ തയാറാകണം. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും നീതി ലഭ്യമാക്കുന്നതിനുവേണ്ട എല്ലാ സഹായവും വനിത കമീഷൻെറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും പി. സതീദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.