കൊടിയത്തൂർ: നന്മ കാക്കാം, വിജയത്തിലേക്ക് യാത്ര പോകാം എന്ന തലക്കെട്ടില്‍ ഗോതമ്പറോഡ് മസ്ജിദുല്‍ മഅവ സംഘടിപ്പിച്ച മഹല്ല് സംഗമത്തിൽ ലഹരിക്കെതിരെ കുടുംബ ബോധത്കരണ പരിപാടി സംഘടിപ്പിച്ചു. അല്‍ മദ്റസത്തുല്‍ ഇസ്‍ലാമിയ അങ്കണത്തില്‍ നടന്ന കുടുംബയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൂടത്തില്‍ ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പി.ടി.എ അധ്യാപക അവാര്‍ഡ് ജേതാവ് ഇ. അബ്ദുല്‍ അസീസ് മാസ്റ്റര്‍ ലഹരിക്കെതിരെ ക്ലാസെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. സംഗമത്തോടനുബന്ധിച്ച് റാങ്ക് ജേതാക്കളെ, പ്രതിഭകളെ ആദരിക്കല്‍, യുദ്ധവിരുദ്ധ സംഗമം, ഐക്യദാര്‍ഢ്യ സംഗമം, കലാവിരുന്ന് തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. പി. അബ്ദുസ്സത്താര്‍, മദ്റസ പ്രിന്‍സിപ്പല്‍ ശിഹാബുല്‍ ഹഖ്, സി.പി. സക്കീര്‍ ഹുസ്സൈന്‍, ഇ.എൻ. റസാഖ്, മഹല്ല് ഖാദി ഹംസ മൗലവി എന്നിവർ സംബന്ധിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ സാലിം ജീറോഡ് സ്വാഗതവും ശഫീഖ് പള്ളിത്തൊടിക നന്ദിയും പറഞ്ഞു. kdr3 1. ലഹരി മരണക്കെണിയാണ് ഗോതമ്പറോഡ് മസ്ജിദുല്‍ മഅവ സംഘടിപ്പിച്ച കുടുംബയോഗം കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.