കോഴിക്കോട്: രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികളുടെയും ഗർഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഇന്‍റൻസിഫൈഡ് മിഷൻ 'ഇന്ദ്രധനുഷി'ന് തിങ്കളാഴ്ച ജില്ലയിൽ തുടക്കമാകും. പ്രതിരോധ കുത്തിവെപ്പുകളിൽ 90 ശതമാനത്തിൽ കുറവുള്ള കേരളത്തിലെ ഒമ്പതു ജില്ലകളിൽ കോഴിക്കോടും ഉൾപ്പെട്ടിട്ടുണ്ട്. പ്രാഥമിക കണക്കുകൾ പ്രകാരം രണ്ടുവയസ്സിനു താഴെയുള്ള 18,924 കുഞ്ഞുങ്ങൾക്കും 945 ഗർഭിണികൾക്കും പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തീകരിക്കാനാണ് ജില്ലയിൽ ലക്ഷ്യമിടുന്നത്. ബി.സി.ജി, ഒ.പി.വി, ഐ.പി.വി, പെന്‍റവാലന്‍റ്, റോട്ടാവൈറസ് വാക്‌സിന്‍, എം.ആര്‍, ഡി.പി.ടി, ടി.ഡി തുടങ്ങിയ വാക്‌സിനുകള്‍ വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പ്രകാരം യഥാസമയം നല്‍കാനാണ് ഈ യജ്ഞം സംഘടിപ്പിക്കുന്നത്. പ്രതിരോധ കുത്തിവെപ്പിൽ പിന്നിലുള്ള വളയം, കുറ്റ്യാടി, തിരുവള്ളൂർ, കൊടുവള്ളി എന്നീ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നും. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഏഴുദിവസം വീതമുള്ള മൂന്ന് റൗണ്ടുകളിലായാണ് പരിപാടി നടത്തുന്നതെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമർ ഫാറൂഖ് അറിയിച്ചു. ആദ്യഘട്ടം മാർച്ച് ഏഴിനും രണ്ടാംഘട്ടം ഏപ്രിൽ ഏഴിനും മൂന്നാംഘട്ടം മേയ് നാലിനും ആരംഭിക്കും. ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിലും ഫീൽഡ് തലത്തിൽ നേരിട്ട് ചെന്നും കുത്തിവെപ്പുകൾ നടത്താനുള്ള ക്രമീകരണങ്ങളാണ് ആസൂത്രണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.