കോഴിക്കോട്: മാർച്ച് 28,29 ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ബാങ്കിങ് മേഖലയിലെ മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ജില്ല സമ്മേളനം ആഹ്വാനം ചെയ്തു. എൻ.ഡി.എ സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങളും കോർപറേറ്റ് പ്രീണനവും ഉപേക്ഷിക്കുക, കേരള ഗ്രാമീണ ബാങ്കിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ജില്ല പ്രസിഡന്‍റ് കെ.ടി. അനിൽകുമാർ പതാക ഉയർത്തിയതോടെ ആരംഭിച്ച സമ്മേളനം ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് പി.പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വി.ആർ. ഗോപകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.ജി. ജയൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.എൽ. പ്രേമലത സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജോ.സെക്രട്ടറി എൻ. മീന, എ.കെ. രമേഷ്, കെ.സി. സുധീർകുമാർ, എം. മോഹനൻ, വി.ആർ. ഗോപകുമാർ, ഷെജിൽ മണ്ടോടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. മോഹനൻ (പ്രസി.), പി. പ്രേമാനന്ദൻ, ബി. മനോജ്, മിനി നാരായണൻ, കെ. ഷഗീല, ഷെജിൽ മണ്ടോടി (വൈസ് പ്രസി.), എൻ. അരുൺ, സി. പ്രവീൺകുമാർ, കെ.സി. സുധീർകുമാർ, സജിത്ത് വി. ബാബു, പി. മിഥുൻലാൽ (ജോ. സെക്ര.), പി.ടി. ജോഷിത് (ട്രഷ.), എ. ആശ (വനിത സബ്കമ്മിറ്റി കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.