മാവൂർ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സാരഥികൾക്ക് കുറ്റിക്കടവ് മഹല്ല്, മദ്റസ കമ്മിറ്റികൾ സംയുക്തമായി . സ്വീകരണ സമ്മേളനം സ്വാഗത സംഘം ചെയർമാനും മഹല്ല് സെക്രട്ടറിയുമായ മങ്ങാട്ട് അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. റഷീദ് ഫൈസി വെള്ളായിക്കോട്, ഫഖ്റുദ്ദീൻ തങ്ങൾ, ഒ.പി. അഷ്റഫ് മൗലവി, ആർ.വി. അബൂബക്കർ യമാനി, എന്നിവരെ മഹല്ല് പ്രസിഡന്റ് പി.പി. അബു ഹാജിയുടെ നേതൃത്വത്തിൽ ആദരിച്ചു. യോഗത്തിൽ ആർ.വി. അബ്ബാസ് ദാരിമി, എൻ.കെ. ബഷീർ ഹാജി, കുട്ടി ഹസൻ ദാരിമി, എൻ.കെ. അസീസ്, മുഹമ്മദ് കുട്ടി ഹൈത്തമി, കെ.എം.എ. റഹ്മാൻ, ഒ.സി. ഉസ്സൻ, കെ.എം. ബഷീർ, ടി.എം. മുഹമ്മദ്, വി. സലീം, ഇ. അഫ്സൽ, കെ.എം. നിഹാൽ, അബൂതാഹിർ , സഫ്വാൻ, അർഷാദ്, ഷാമിൽ, ജുനൈദ്, ഫായിസ് എന്നിവർ സംബന്ധിച്ചു. മദ്റസ സെക്രട്ടറി പി.പി. നാസർ സ്വാഗതവും ഒ.സി. അബ്ദു റഹിമാൻ ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.