ഐ.ടി.ഐ: സർവകക്ഷി യോഗം വിളിക്കണം -സേവ് കൊടുവള്ളി

കൊടുവള്ളി: സർക്കാർ റസിഡൻഷ്യൽ ഐ.ടി.ഐക്ക് വേണ്ടി കെട്ടിടം സ്ഥാപിക്കാൻ വാവാട് കണ്ടെത്തിയ നിർദിഷ്ട സ്ഥലം നഷ്ടപ്പെടാതെ എത്രയും പെട്ടെന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിന് സർവകക്ഷി യോഗം വിളിക്കണമെന്ന് സേവ് കൊടുവള്ളി ആവശ്യപ്പെട്ടു. എം.പി.എ. റഹീം ഉദ്ഘാടനം ചെയ്തു. സി.പി. ഫൈസൽ അധ്യക്ഷത വഹിച്ചു. പി.സി. ജമാൽ, മാതോലത്ത് അബ്ദുല്ല, ഒ.കെ. നജീബ്, കെ.വി. അരവിന്ദാക്ഷൻ, സി.ടി. ഖാദർ, എം.പി.എ. ഖാദർ, സലിം നെച്ചൂളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.