കൊടുവള്ളി: സി.പി.ഐ കൊടുവള്ളി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. മുൻ എം.എൽ.എ കൊണ്ടുവന്ന വികസനങ്ങൾ തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കുക, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ വികസന വിരോധം അവസാനിപ്പിക്കുക, കൊടുവള്ളി മിനി സിവിൽ സ്റ്റേഷന്റെ മുകളിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാറോഫിസ് താഴത്തെ നിലയിലേക്ക് മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്. മുൻ എം.എൽ.എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി പി.ടി.സി. ഗഫൂർ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായ കെ.വി. സുരേന്ദ്രൻ, കെ. സോമൻ, കെ. അസ്സയിൻ, ഇ.സി. മുഹമ്മദ്, പി. ബഷീർ, കെ.കെ. അബ്ദുല്ല, എം.സി. അബു, ടി.കെ.സി. മജീദ്, നാസർ മാനിപുരം, കെ.വി. റാഷിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.