മുളിയങ്ങലിൽ ബൈക്ക് കനാലിൽ വീണു

പേരാമ്പ്ര: സംസ്ഥാന പാതയിൽ മുളിയങ്ങലിൽ ബൈക്ക് കനാലിലേക്ക് മറിഞ്ഞ് യാത്രക്കാർ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. കോഴിക്കോട് ഇഹം സ്ഥാപനത്തിലെ എ.സി മെക്കാനിക്കുകളായ അഭിലാഷ്, വിഷ്ണു എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോടുനിന്ന് വരുന്ന ഇവരുടെ ബൈക്കിന്റെ മുന്നിലുള്ള കാർ മുളിയങ്ങലിൽനിന്ന് വലത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടപ്പോൾ ഇവർ ഇടതുഭാഗത്തുകൂടി മറികടക്കാൻ ശ്രമിച്ചു. എന്നാൽ, കാർ പെട്ടെന്ന് ഇടത്തോട്ട് തിരിച്ചപ്പോൾ ബൈക്ക് വാല്യക്കോട് കനാൽ റോഡിലേക്ക് വെട്ടിച്ചു. നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന ആൾ കരയിലും ബൈക്ക് ഓടിച്ച ആൾ കനാലിലും വീണു. Photo: മുളിയങ്ങലിൽ കനാലിൽ മറിഞ്ഞ ബൈക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.