യുക്രെയ്ൻ യുദ്ധം: നാലുപേർ കൂടി തിരിച്ചെത്തി

കുറ്റ്യാടി: യുക്രെയ്നിൽ യുദ്ധം രൂക്ഷമായതോടെ രക്ഷപ്പെട്ട് നാട്ടിലേക്ക് പുറപ്പെട്ട മെഡിക്കൽ വിദ്യാർഥികളിൽ വിനിസ്റ്റിയ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ രണ്ടാം വർഷ വിദ്യാർഥി തളീക്കര കൂട്ടൂർ കുളങ്ങരത്ത് അബ്ദുല്ലയുടെ മകൻ അഫ്‍ലഹ് വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തി. ഒരാഴ്ചയോളം റുമേനിയയിലെ അഭയകേന്ദ്രത്തിലായിരുന്നു. എയർ ഫോഴ്സിന്റെ വിമാനത്തിലാണ് ഡൽഹിയിലെത്തിയതെന്ന് അഫ്‍ലഹ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് നാട്ടിൽനിന്ന് പോയത്. കുറ്റ്യാടി വായാട്ട് എൻ.പി. അബ്ദുറഹീമിന്റെ മകൾ സാനിയ, അടുക്കത്ത് മുണ്ടക്കുറ്റി എം.കെ. ഫൈസലിന്റെ മകൾ റാനിയ, പാലേരി കുന്നത്ത് അബ്ദുൽ ഗഫൂറിന്റെ മകൾ ഫിദ ഷെറിൻ എന്നിവർ വെള്ളിയാഴ്ച രാത്രി വീട്ടിലെത്തി. ഡൽഹിയിൽനിന്ന് നെടുമ്പാശ്ശേരിയാണ് അവർ ഇറങ്ങിയത്. കോഴിക്കോട്ടേക്ക് നോർക്കയുടെ ബസ് കിട്ടി. കഴിഞ്ഞ ഡിസംബറിൽ ഏജൻസി വഴിയാണ് ഇവർ വിനിസ്റ്റിയ മെഡിക്കൽ കോളജിൽ പോയി ചേർന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ യുക്രെയ്നിൽനിന്ന് പുറപ്പെട്ടത്. റുമേനിയ വഴി ഡൽഹിയിലേക്ക് പോന്നു. Photo: 1 അഫ്‍ലഹ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.