ഓമശ്ശേരി: റഷ്യൻ-യുക്രെയ്ൻ യുദ്ധഭീകരതക്കെതിരെ സമാധാന സന്ദേശമുയർത്തി തെച്യാട് അൽ ഇർഷാദ് ആർട്സ് ആൻറ് സയൻസ് വിമൻസ് കോളജ് നാഷനൽ സർവിസ് സ്കീം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കാമ്പയിൻ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം ആലേഖനം ചെയ്ത പ്ലക്കാർഡുകളും ചാർട്ടുകളും വിദ്യാർഥിനികൾ കാമ്പസിൽ പ്രദർശിപ്പിച്ചു. വെളുത്ത കാൻവാസിൽ ഒപ്പുവച്ച് പ്രിൻസിപ്പൽ വി. സെലീന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ഒ.എം. ബഷീർ സഖാഫി പ്രാർഥനാ സംഗമത്തിന് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ എ.പി. ശരീഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ലിജോ ജോസഫ്, റഹ്മത്ത്, അവന്തിക, മർവ എന്നിവർ സംസാരിച്ചു. ചിത്രം തെച്യാട് അൽ ഇർഷാദ് കോളജിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ പരിപാടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.