പൂവാട്ട് കരിയാത്തനെ ആദരിച്ചു

പന്നിക്കോട്: എൺപത്തിയഞ്ചാം വയസ്സിലും കിണറ്റിൽനിന്ന് വെള്ളം കോരി കൃഷിയെ ജീവിതോപാധിയാക്കി സ്വീകരിച്ചിരിക്കുകയാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പൂവാട്ട് കരിയാത്തൻ. പയർ, വെള്ളരി, മത്തൻ, ചിരങ്ങ തുടങ്ങിയവയാണ് വയലേലകളിൽ തനിച്ച് കൃഷിചെയ്യുന്നത്. ആരേയും സഹായിയായി കൂട്ടാതെ 20 സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി. എട്ടാം വാർഡ് യു.ഡി എഫ് വികസന ഏകോപന സമിതി കരിയാത്തനെ ആദരിച്ചു. എട്ടാം വാർഡ് അംഗം രതീഷ് കളക്കുടിക്കുന്നത്ത് പൊന്നാട അണിയിച്ചു. പുതുക്കുടി മജീദ് പാരിതോഷികം സമ്മാനിച്ചു. കൺവീനർ ജാഫർ, വത്സൻ, കൃഷ്ണൻ പൂവാട്ട്, ഉണ്ണി ചേലാകുന്ന്, വീരാൻ താന്നിക്കലോടി എന്നിവർ നേതൃത്വം നൽകി. kdr3 കരിയാത്തനെ യു.ഡി.എഫ് വികസന ഏകോപന സമിതി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.