പേരാമ്പ്ര : വെസ്റ്റ് അഗ്രികൾച്ചറൽ & സോഷ്യൽ വെൽഫെയർ കോ-ഓപറേറ്റിവ് സൊസൈറ്റി ഞായറാഴ്ച രാവിലെ പത്തിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സ്ട്രോങ് റൂം ബ്ലോക്ക് പ്രസിസന്റ് എൻ.പി. ബാബുവും സ്ഥിര നിക്ഷേപ സ്വീകരണം പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദും ഉദ്ഘാടനം ചെയ്യും. കമ്പ്യൂട്ടർ സ്വിച്ച് ഓൺ പ്ലാനിങ് ജോ. രജിസ്ട്രാർ എ.കെ. അഗസ്റ്റിൻ, സേവിങ്സ് ബാങ്ക് അക്കൗണ്ട് വിതരണം മുൻ എം.എൽ.എ എ.കെ. പത്മനാഭൻ, വായ്പ വിതരണം മുൻ കെ. കുഞ്ഞമ്മദ് എന്നിവർ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ കെ.പി. ഗോപി, കെ. രാമകൃഷ്ണൻ, വി.കെ. സുനീഷ്, കെ. പി. കുഞ്ഞിക്കണ്ണൻ, കെ.പി. ഗംഗാധരൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.