വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ പട്ടി കടിച്ചു

പാലേരി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ പട്ടി കടിച്ച് പരിക്കേൽപിച്ചു. നെല്യോടൻകണ്ടി നൗഷാദിന്റെ മകൻ ആദമാണ് ആക്രമണത്തിന് ഇരയായത്. മുഖത്തും കൈക്കും കടിയേറ്റിറ്റുണ്ട്. ഉച്ചക്ക് പന്ത്രണ്ടിനാണ് സംഭവം. കുട്ടിയുടെ മാതാവ് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന സമയത്താണ് നായ് ആക്രമിച്ചത്. അയൽവാസിയായ വീട്ടമ്മയാണ് പട്ടിയെ ഓടിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കടിങ്ങാടും പരിസരത്തും തെരുവുപട്ടികൾ രാപ്പകൽ ഭേദമില്ലാതെ അലഞ്ഞുതിരിയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.