തപാൽ ജീവനക്കാർ ധർണ നടത്തി

കോഴിക്കോട്​: വിവിധ ആവശ്യങ്ങളുന്നയിച്ച്​ . കോഴിക്കോട് ഹെഡ് പോസ്റ്റ്​ഓഫിസിനുമുന്നിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്ര​ട്ടേറിയറ്റ് അംഗം കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. ശ്രീനിവാസൻ, ആർ. ജൈനേന്ദ്രകുമാർ, പി. അനിൽ കുമാർ, കെ.വി. ജയരാജൻ, പി. രാധാകൃഷ്ണൻ, പി.​കെ. ജിനേഷ് എന്നിവർ സംസാരിച്ചു. ഹോട്ടലുടമകളെ ഉപദ്രവിച്ചാൽ സമരമെന്ന്​ കോഴിക്കോട്: ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ച് അനാവശ്യമായി ഹോട്ടലുകൾക്ക്​ നോട്ടീസ് നൽകി മാനസികമായി ഉടമകളെ പീഡിപ്പിക്കുന്ന വടകര മേഖലയിലെ താലൂക്ക് സപ്ലൈ ഓഫിസറുടെ നടപടി പിൻവലിച്ചില്ലെങ്കിൽ സമര പരിപാടികൾ ആവിഷ്കരിക്കാൻ കേരള ഹോട്ടൽ ആൻഡ്​​ റസ്​റ്റാറന്‍റ്​ അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് രൂപേഷ് കോളിയോട്ട്​ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് ജി. ജയപാൽ ഉദ്​ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ, ട്രഷറർ എം. അബ്ദുൽ റസാഖ്, സി. ബിജുലാൽ, മുഹമ്മദ് സുഹൈൽ, സ്കറിയ, എൻ. സുഗുണൻ, യു.എസ്​. സന്തോഷ് കുമാർ ബഷീർ കുറ്റ്യാടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.