കുറ്റ്യാടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ അവാർഡ് ലഭിച്ച മുക്കം കെ.എം.സി.ടി ചെയർമാനും എം.ഇ.എസ് മുൻ പ്രസിഡൻറുമായ ഡോ.കെ. മൊയ്തുവിന് ജന്മനാടായ കുറ്റ്യാടിയിൽ പൗരാവലി സ്വീകരണം നൽകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറിന് വൈകീട്ട് നാലിന്, കുറ്റ്യാടി ഗസ്റ്റ് ഹൗസ് പരിസരത്തുനിന്നും മെഹ്ഫിൽ ഓഡിറ്റോറിയത്തിലേക്ക് ഘോഷയാത്രയായി ഡോ. മൊയ്തുവിനെ ആനയിക്കും. തുടർന്ന് നടക്കുന്ന സ്വീകരണച്ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, കെ.മുരളീധരൻ എം.പി, കെ.പി.കുഞ്ഞമ്മത് കുട്ടി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ ടി.എം. അമ്മദ്, കോഓഡിനേറ്റർ ജമാൽ കോരങ്കോട്ട്, വൈസ് ചെയർമാൻമാരായ കെ.പി.നൂറുദ്ദീൻ, പി.പി. ആലിക്കുട്ടി, ഒ.വി. ലതീഫ് , മറ്റു ഭാരവാഹികളായ വി.കെ. ഇബ്രാഹിം, ജമാൽ പാറക്കൽ, പി.നാണു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.