മുതിർന്ന വ്യക്തിത്വങ്ങളെ ആദരിച്ചു

നന്മണ്ട: കൂളിപ്പൊയിൽ ചേരോത്ത് കരിയാത്തൻ ക്ഷേത്ര കമ്മിറ്റി പ്രദേശത്തെ . മത സൗഹാർദവും മാനവികതയും വിളിച്ചോതിയ ചടങ്ങ് നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. പാർവതി അമ്മ,മാധവി അമ്മ,കമലാക്ഷി അമ്മ,പാർവതി അമ്മ,രാരിച്ചൻ,കല്യാണി , മൊയ്തി , മാധവി, മൊയ്തി, കുട്ടൂലി,, കല്യാണി അമ്മ, ചിരുതക്കുട്ടി എന്നിവർക്കൊപ്പം ക്ഷേത്രതന്ത്രി കണ്ണേരി അകപ്പുറത്ത് ഇല്ലത്ത് മനോജ് തിരുമേനിയേയും ക്ഷേത്ര കമ്മിറ്റി ആദരിച്ചു . നന്മണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. രാജൻ , ജില്ല പഞ്ചായത്ത് അംഗം റസിയ തോട്ടായി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, ഡോ.ടി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു. വി. സദാനന്ദൻ സ്വാഗതവും സുമേഷ് ചളക്കോട്ട് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും കലാഭവൻ ശശി കൃഷ്ണയുടെ വൺമാൻ ഷോയും അരങ്ങേറി. പടം :ആദരിക്കൽ ചടങ്ങ് മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.