നന്മണ്ട: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് നൂതന പദ്ധതി ലക്ഷ്യയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ബാലുശ്ശേരി ജി.ജി എച്ച് എസ്.എസിലെ ഇന്നവേഷൻ ലാബിൽ നടന്ന പരിശീലനപരിപാടി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ. സർജാസ് അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുൽ കരീം ക്ലാസെടുത്തു. വൈസ് പ്രസിഡൻറ് ഷിഹാന രാരപ്പൻ കണ്ടി, ഹരിദാസൻ ഈച്ചരോത്ത്, കെ.രജിത, ശോഭന , യു.കെ. അബ്ദുൽ നാസർ, യു.കെ. ഷജിൽ, പി.ടി. അബ്ബാസ് അലി എന്നിവർ സംസാരിച്ചു. പടം : ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.