വാതിൽ തുറന്ന്​ റെയിൽവേ

കോഴിക്കോട്​: റെയിൽവേ സ്​റ്റേഷൻ ഒന്നാം പ്ലാറ്റ്​ഫോമിൽ അടച്ചിട്ട വാതിൽ തുറന്നുകൊടുത്തു. കോവിഡ്​ കാലത്ത്​ അടച്ചിട്ട വാതിൽ ട്രെയിനുകളുടെ എണ്ണം വർധിച്ചിട്ടും തുറക്കാത്തതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച്​ 'മാധ്യമം' വെള്ളിയാഴ്ച വാർത്ത നൽകിയിരുന്നു. ഒന്നാം പ്ലാറ്റ്​ഫോമിലേക്ക്​ കടക്കാനും പുറത്തുവരാനും ചുറ്റിക്കറങ്ങേണ്ട അവസ്ഥയായിരുന്നു​. ടിക്കറ്റിനും റിസർവേഷനും​ വരിനിൽക്കുന്നവർക്കിടയിലൂടെ വേണം പുറത്തുവരാൻ. കോവിഡ്​ കാലത്ത്​ യാത്രക്കാരെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ്​ ഒരു കവാടം അടച്ചുപൂട്ടിയത്​. എന്നാൽ, കോവിഡിനുശേഷം എല്ലാം സാധാരണനിലയിൽ ആ​വുകയും ട്രെയിനുകളുടെയും യാത്രക്കാരുടെയും എണ്ണം വർധിക്കുകയും ചെയ്തിട്ടും അടച്ചവാതിൽ തുറന്നിരുന്നില്ല. ഇതുമൂലം രണ്ട്​, മൂന്ന്​, നാല്​ പ്ലാറ്റ്​ ഫോമുകളിൽനിന്ന്​ എസ്കലേറ്റർ വഴിയും മറ്റും ഒന്നാം പ്ലാറ്റ് ​ഫോമിലെത്തുന്ന ഭിന്നശേഷിക്കാരും വയോധികരും രോഗികളും ഉൾപ്പെടുന്ന യാത്രക്കാർ പുറത്തിറങ്ങാൻ ഒന്നാം പ്ലാറ്റ്​ഫോം മുഴുവൻ നടക്കുകയും പുറത്തുനിന്ന്​ ഓട്ടോറിക്ഷ ലഭ്യമാകാൻ ഇതേ ദൂരം തിരിച്ചു​നടക്കുകയും വേണ്ടിയിരുന്നു. അടച്ചിട്ട വഴി കൂടി തുറന്നുകൊടുത്തതോടെ യാത്രക്കാരുടെ ദുരിതത്തിന്​ പരിഹാരമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.