ആംബുലന്‍സ് സമര്‍പ്പണം

കോഴിക്കോട്: പാലത്ത് പാത്‌വേ ഫൗണ്ടേഷന്റെ യൂനിറ്റി ആംബുലന്‍സ് സമര്‍പ്പണ പരിപാടി എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ചേളന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി നൗശീര്‍, ജില്ല പഞ്ചായത്ത് മെംബര്‍ പി.ബി. രാജേഷ്, ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, ജില്ല പ്രസിഡന്‍റ്​ ഇഖ്ബാല്‍ ചെറുവാടി, ദിനേശന്‍ പാലമുറ്റത്ത്, വി.എം. ചന്തുക്കുട്ടി, ശ്രീകല ചുഴലിപ്പുറത്ത്, ഇബ്രാഹിം പാലത്ത്, വി.കെ. നിഷാദ്, വി.പി. പ്രേമാനന്ദന്‍, പി.പി യാസിര്‍ എന്നിവര്‍ സംസാരിച്ചു. സ്‌നേഹസംഗമത്തില്‍ ഫിലിപ്പ് മമ്പാട് മുഖ്യപ്രഭാഷണം നടത്തി. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍നിന്ന് എം.എസ്​സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ രണ്ടാം റാങ്ക് ഹോള്‍ഡര്‍ മുഫീദ പി.പി, ഇന്ത്യ ഖേലോ സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച എ. ഇര്‍ഷാദ് എന്നിവര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി മെംബര്‍ ഡോ. ഐ.പി. അബ്ദുസ്സലാം അവാര്‍ഡ് നല്‍കി. ഡോ. മുബശ്ശിര്‍, എം. സലീം, ഫൈസല്‍ പി.പി , നബീല്‍ ഇ.എം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.