പോക്സോ കേസ് പ്രതി അറസ്റ്റിൽ

കാക്കൂർ: എട്ടു വയസ്സുകാരനായ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയെ പോക്സോ പ്രകാരം കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നശ്ശേരി സ്വദേശി ദിലീപാണ് (44) അറസ്റ്റിലായത്. കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നി കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനകഥ അറിയുന്നത്. കാക്കൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് പ്രതി അറസ്റ്റിലായത്. പ്രതിയെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി. പടം: ദിലീപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.