പേരാമ്പ്ര: ടൗണിൽ നടപ്പാതയിലും റോഡരികിലും ചാക്കുകളിലാക്കി മാലിന്യം തള്ളുന്നത് കാൽനടക്കാർക്കും വാഹനങ്ങൾക്കും ദുരിതമാകുന്നു. പയ്യോളി റോഡ് ജങ്ഷനിലും ബസ് സ്റ്റാൻഡിന് സമീപവുമാണ് പ്ലാസ്റ്റിക് ഖരമാലിന്യമുൾപ്പെടെ ചാക്കിൽ കെട്ടി തള്ളുന്നത്. സമീപത്തെ കടകളിൽനിന്നും തള്ളുന്ന മാലിന്യങ്ങളാണ് ആഴ്ചകളോളം റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. ദിവസേന മാലിന്യം നീക്കാത്തതാണ് കുന്നുകൂടാൻ കാരണം. ഒരു ചാക്ക് മാലിന്യം നീക്കുന്നതിന് 80 രൂപയോളം നൽകണമെന്നാണ് കടയുടമകൾ പറയുന്നത്. പെട്ടെന്നുതന്നെ മാലിന്യം നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. Photo: പയ്യോളി റോഡ് ജങ്ഷനു സമീപം നടപ്പാതയിൽ മാലിന്യം തള്ളിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.