കൊയിലാണ്ടി: ദേശീയപാത വികസന ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരസ്ഥാപനങ്ങൾക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിർബന്ധിത കടയൊഴിപ്പിക്കൽ ഉപേക്ഷിക്കണമെന്നും അഭ്യർഥിച്ചു. ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ചു. ജില്ല വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു. ഇ.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.ടി. വിനോദ്, അരങ്ങിൽ ബാലകൃഷ്ണൻ, കെ.പി. ശ്രീധരൻ, കെ.എം. രാജീവൻ, അക്ബർ, സനീർ വില്ലിയംകണ്ടി, ജലീൽ മൂസ, ബി. സുബൈർ, കെ.വി. നാണു എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി ടി.പി. ഇസ്മായിൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.