തിരുവമ്പാടി :പുല്ലൂരാംപാറ അങ്ങാടിയിൽ മലയോര ഹൈവേയുടെ ഭാഗമായി നിർമിക്കുന്ന ഓവുചാൽ പ്രവൃത്തിയിൽ അപാകതയെന്ന് ആക്ഷേപം. അങ്ങാടിയിലെ ഓവുചാലുകൾ കലുങ്കിന് ഇരുഭാഗത്തും വ്യത്യസ്ത രീതിയിൽ നിർമിക്കുന്നത് വെള്ളക്കെട്ടിന് കാരണമാകുമെന്നാണ് പരാതി. പുന്നക്കൽ റോഡ് ഭാഗത്തുനിന്ന് വരുന്ന ഓവുചാലുകൾ വളരെ ഉയർന്നതാണ് .പുല്ലൂരാംപാറ അങ്ങാടിയിലെ ഓവുചാലുകൾ വളരെ താഴ്ന്നാണ് കലുങ്കിന് അടിയിലേക്ക് എത്തുന്നത്. ചെറുശ്ശേരി മലയുടെ കിഴക്ക് ഭാഗത്തുനിന്ന് ഒഴുകി പുല്ലൂരാംപാറ അങ്ങാടിയിലൂടെ കടന്നുപോകുന്ന പന്തലാടിക്കൽ തോട്നിറഞ്ഞ് കവിഞ്ഞ് മഴക്കാലത്ത് കലുങ്കിന് മുകളിലൂടെ വെള്ളം ഒഴുകുന്ന സാഹചര്യമുണ്ടാകും . ഇത് മഴക്കാലത്ത് അങ്ങാടിയിൽ വെള്ളക്കെട്ടിന് കാരണമാകും. ഓവുചാലുകൾ ശാസ്ത്രീയമായി നിർമിക്കണമെന്ന് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി പുളിക്കാട്ട് , കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് വട്ടപറമ്പൻ എന്നിവർ സ്ഥലം സന്ദർശിച്ചു. * Thiru 3 Ov : പുല്ലൂരാംപാറ അങ്ങാടിയിൽ പ്രവൃത്തി നടക്കുന്ന ഓവ്ചാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.