രാമനാട്ടുകര-വട്ടക്കിണർ റോഡ് നാലുവരിപ്പാതയാക്കുന്നു

ഫറോക്ക്: കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട പാതയായ രാമനാട്ടുകര - വട്ടക്കിണർ റോഡിന്‍റെ കുരുക്കഴിക്കാന്‍ പദ്ധതിയായി. നാലുവരിപ്പാതയുടെ ഡി.പി.ആര്‍ തയാറായതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. നഗരത്തി‍ൻെറ ഏറെക്കാലത്തെ സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. വട്ടക്കിണർ, മീഞ്ചന്ത, അരീക്കാട് , ചെറുവണ്ണൂർ എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്‌ അഴിക്കുന്ന രണ്ടു മേൽപാലങ്ങളുൾപ്പെടെയുള്ള വിപുല പദ്ധതിയാണ് വിഭാവനം ചെയ്തത്. ചെറുവണ്ണൂരിലും മീഞ്ചന്തയിലുമാണ് രണ്ട് മേൽപാലങ്ങൾ നിർമിക്കുന്നത്. രാമനാട്ടുകര മുതൽ വട്ടക്കിണർ വരെ 12 കിലോ മീറ്റർ ദൂരമാണ്‌ നാലുവരിയാക്കി മാറ്റുക. 24 മീറ്റർ വീതിയിലാണ്‌ റോഡ്‌ വീതി കൂട്ടുക. രണ്ടു മേൽപാലമുൾപ്പെടെ വരുന്നതോടെ ഈ ഭാഗങ്ങളിൽ അനുഭവപ്പെടാറുള്ള ഗതാഗത സ്‌തംഭനം പൂർണമായും ഇല്ലാതാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.