ട്രെയിനിൽ വിദ്യാർഥിയെ പീഡിപ്പിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു

വടകര: പരശുറാം എക്സ്പ്രസിൽ യാത്രക്കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് കോഴിക്കോടുനിന്നും വടകരയിലേക്കുള്ള യാത്രമധ്യേയാണ് സംഭവം. കോഴിക്കോട് പൊക്കുന്ന് സ്വദേശി അമ്പാടത്തിൽ വിജേഷിനെ (38) വടകര പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിനിയെ ദേഹോദ്രവം ഏൽപ്പിക്കുന്നത് മറ്റുള്ള യാത്രക്കാർ ചോദ്യം ചെയ്‌തപ്പോൾ ബാത്ത് റൂമിൽ കയറി വെന്റിലേറ്റർ ഗ്ലാസ് തകർത്ത് പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യാത്രക്കാർ പിടികൂടി. ട്രെയിൻ വടകര സ്റ്റേഷൻ വിടാനൊരുങ്ങവേയായിരുന്നു സംഭവം. യാത്രക്കാർ ചങ്ങല വലിച്ചാണ് ട്രെയിൻ നിർത്തിയത്. വടകര സ്റ്റേഷനിൽനിന്നും പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. വടകര വനിത സെൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ വ്യാഴാഴ്ച കോഴിക്കോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് കൈമാറുമെന്ന് വടകര പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.