കെ. കണ്ണൻ സ്മാരക ഓഫിസ് കെട്ടിടം ഉദ്ഘാടനം

കുറ്റ്യാടി: കരണ്ടോട് കൂട്ടായ്മ കലാസാംസ്കാരിക വേദിയുടെ കുറ്റിയിൽ കെ. കണ്ണൻ സ്മാരക ഓഫിസ് കെട്ടിടം നാദാപുരം എം.എൽ.എ ഇ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ടി.കെ. മഹേഷ് അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പ്രസിഡന്റ് കെ.പി. ചന്ദ്രി, കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജിൽ, വൈസ് പ്രസിഡന്റ് സജിഷ എടക്കുടി, കെ. ജയേഷ്, പത്മനാഭൻ കളരിപ്പൊയിൽ, ഗോപീദാസ് കല്ലുള്ളകണ്ടി, ശിഹാബ് തങ്ങൾ എന്നിവർ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി പവിത്രൻ പി.പി റിപ്പോർട്ട് അവതരിപ്പിച്ചു. കെ. പ്രമോദ് സ്വാഗതവും ശ്രീകാന്ത് പുള്ളിനോട്ട് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾക്കായി ചിത്രരചന ക്ലാസ് അധ്യാപകൻ കെ.സി. ജയേഷ് നിർവഹിച്ചു. സൗജന്യമായി ഓഫിസ് നിർമാണത്തിന് സ്ഥലം നൽകിയ കുറ്റിയിൽ കല്യാണിക്കും കരകൗശല വിദഗ്ധൻ കൃഷ്ണൻ പി. കരണ്ടോടിനും ഉപഹാരം നൽകി. സാംസ്കാരികനിലയത്തിൽ കരകൗശല പ്രദർശനവും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.