-സംഘർഷത്തിനു പിന്നാലെ പൊലീസ് വീടുകളിൽ അതിക്രമിച്ചുകയറുകയായിരുന്നുവെന്ന് ആരോപണം ബംഗളൂരു: കലബുറഗി ജില്ലയിലെ ആളന്ദ നഗരത്തില്‍ ശിവരാത്രിദിനത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെതുടർന്ന് ആളുകളെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നടപടിക്കിടെ രണ്ടുപേർ മരിച്ചതായി ആരോപണം. ന്യൂ അൻസാരി കോളനി സ്വദേശിനിയായ സൂഫിയ ബീഗം (41), അൻസാരി കോളനി സ്വദേശി ഫാറൂഖ് അൻസാരി (78) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ അഞ്ചിന് സൂഫിയ ബീഗം വീട്ടിൽ നമസ്കരിക്കുന്നതിനിടെ പൊലീസ് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ഇതേതുടർന്ന് ഭയന്നുപോയ സൂഫിയക്ക് ഹൃദയാഘാതമുണ്ടായി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് നടപടിക്കിടെയാണ് അൻസാരി കോളനിയിലെ ഫാറൂഖ് അൻസാരിയും മരിച്ചതെന്നാണ് കുടുംബാംഗങ്ങളുടെ പരാതി. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശവാസികൾ പൊലീസിനെതിരെ പ്രതിഷേധിച്ചു. അതേസമയം, ഇരുവരുടെയും മരണം അസുഖങ്ങളെ തുടർന്നാണെന്നും പൊലീസ് നടപടിയെ തുടർന്നല്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ച് സംഘർഷമുണ്ടാക്കിയതിന്‍റെ പേരിൽ 60 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 150 പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. പ്രദേശത്തെ ദര്‍ഗയുടെ സമീപത്തുള്ള ശിവലിംഗത്തില്‍ ഗംഗാഭിഷേക ആരാധന നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഗംഗാഭിഷേക ആരാധന നടക്കുന്നതിനിടെ സമീപത്തുള്ള ദർഗയിൽ മറ്റൊരു മതചടങ്ങും നടക്കുന്നുണ്ടായിരുന്നു. സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. സംഘർഷത്തിനിടെ ജനക്കൂട്ടം കേന്ദ്രമന്ത്രി ഭഗ്‌വന്ത് ഖുബയുടെയും ബി.ജെ.പി നേതാക്കളുടെയും വാഹനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞു. ജില്ല കമീഷണറുടെ വാഹനത്തിനുനേരെയും കല്ലേറുണ്ടായി. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്തെ നിരോധനാജ്ഞ മാര്‍ച്ച് അഞ്ചുവരെ നീട്ടി. FAROOQ ANSAR DEATH, SUFIA BEEGAM DEATH: ഫാറൂഖ് അൻസാരി, സൂഫിയ ബീഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.