കെ.എസ്.ടി.യു അധ്യാപക കലാമേള: മലപ്പുറം ചാമ്പ്യന്മാർ

കോഴിക്കോട്: അധ്യാപകർക്കായി കെ.എസ്.ടി.യു സംഘടിപ്പിച്ച സംസ്ഥാനതല കലാമേള സമാപിച്ചു. നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു വേദികളിലായാണ് മത്സരങ്ങൾ നടന്നത്. സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളിൽ മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. കണ്ണൂർ, പാലക്കാട് ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സി.പി. ചെറിയമുഹമ്മദ് ട്രോഫികൾ വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.