കോഴിക്കോട്: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം നിക്ഷേപം സ്വീകരിക്കുന്നതിനെപ്പറ്റി പറയുന്ന പശ്ചാത്തലത്തിൽ ഇടതുപക്ഷം കൊണ്ടുവരുന്ന മാറ്റമെന്തെന്ന് നോക്കിയശേഷം പ്രതികരിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാം കൂടി സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുക്കുന്ന ബി.ജെ.പി നയമാണോ ഇടതുപക്ഷം തുടരാൻപോവുന്നത് എന്ന് കണ്ടിട്ടുപറയാം. അതല്ലാതെ, ഞങ്ങൾ ചെയ്തപോലുള്ള മാതൃകാപരമായ നയമാണെങ്കിൽ നല്ലതാവും. മുമ്പ് പരിഷ്കാരം വരരുതെന്ന് പറഞ്ഞത് ഇടതുപക്ഷമാണ്. ലീഗ് എൽ.ഡി.എഫുമായി അടുക്കുന്നുവെന്ന പ്രചാരണം ഇല്ലാത്ത കാര്യം ചർച്ച ചെയ്ത് ആശയക്കുഴപ്പമുണ്ടാക്കലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.