കോഴിക്കോട്: ജില്ല പഞ്ചായത്തിന്‍റെ നാപ്കിൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ രേഖാമൂലം ആവശ്യപ്പെട്ടിട്ടും നൽകാത്തത് കരാറുമായി ബന്ധപ്പെട്ട ദുരൂഹതക്ക് തെളിവാണെന്ന് ജില്ല പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ക്കിഫില്‍. പർച്ചേസിങ് കമ്മിറ്റി തീരുമാനങ്ങളും വിദഗ്ധസമിതി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഫയലുകളും ജില്ലപഞ്ചായത്ത് അംഗങ്ങൾക്ക് ഭരണസമിതി യോഗത്തിന് മുമ്പേ ലഭിക്കേണ്ടതാണ്. 17ന് നടന്ന ജില്ല പഞ്ചായത്ത് യോഗത്തിന് മുമ്പ് അത് ലഭിച്ചില്ല. 18ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഫയൽ ലഭിച്ചില്ല. വെള്ളിയാഴ്ച നടന്ന ജില്ല പഞ്ചായത്ത് യോഗത്തിലും വാദപ്രതിവാദങ്ങൾ നടന്നിരുന്നു. വിവിധ സ്ഥാപനങ്ങളിൽ നാപ്കിൻ വെൻഡിങ് മെഷീൻ ഇൻസിനറേറ്റർ എന്നിവ സ്ഥാപിക്കാൻ 30 ലക്ഷത്തിന്‍റെ പദ്ധതിയാണ് ജില്ല പഞ്ചായത്ത് ആസൂത്രണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.