മലയാളി ശാസ്​ത്രജ്ഞർ രണ്ടു​ പുതിയ ചെടികൾ കണ്ടെത്തി

കോഴിക്കോട്​: കേരളത്തിൽനിന്നുള്ള സസ്യശാസ്​ത്രജ്ഞർ രാജ്യത്തിന്‍റെ വടക്കു കിഴക്കൻ മേഖലയിൽനിന്ന്​ രണ്ടു പുതിയ ചെടികൾ കണ്ടെത്തി. ചൈനയിൽ മാത്രം കാണുന്ന​ മറ്റൊരു ചെടിയും കണ്ടെത്തിയിട്ടുണ്ട്​. മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ പ്രഫ. എം.സാബു, ഡോ.വി.എസ്. ഹരീഷ്​ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റേതാണ്​ കണ്ടു പിടിത്തം. കാപ്പിച്ചെടിയുടെ കുടുംബത്തിൽ പെട്ട (റൂബിയേസി), ഒഫിയോറിസ മെഡോജെൻസിസ് ചെടികളാണ്​ അരുണാചൽ പ്രദേശിന്‍റെ ഉൾ മേഖലയിൽനിന്ന്​ കണ്ടെത്തിയത്​. ഇവയിലൊന്ന്​​ ചൈനയിൽ മാത്രം ഇതിനു​ മുമ്പ്​ കണ്ടെത്തിയവയാണ്​. ഒരേയിനത്തിലാണെങ്കിലും ഇവയുടെ പൂക്കൾ ഏറെ വ്യാത്യാസമുണ്ട്​. പാരിസിൽനിന്ന്​ ​ഇറങ്ങുന്ന അഡനസോണിയ ശാസ്​ത്രമാസികയിൽ ഇക്കാര്യം പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ ചെടി മിസോറമിൽനിന്ന്​ കണ്ടെത്തിയ ഇഞ്ചിയിനത്തിൽപെട്ട സിൻഗിബെർ നിയോട്രെൻകാറ്റം എന്ന്​ പേരിട്ട ചെടിയാണ്​. പട്ടാമ്പി ഗവ. കോളജിലെ അസി. പ്രഫസർ ടി. ജയകൃഷ്ണൻ, മിസോറം സർവകലാശാലയിലെ എച്ച്​. ലാൽരമൺഗിങ്​ലോവ, എം. സാവ്​മ്​ലിന എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.