പട്ടാപ്പകൽ വാഹന മോഷണം

മുക്കം: വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി. കാരശ്ശേരി പഞ്ചായത്തിലെ കാരമൂല സ്വദേശി നൗഷാദിന്റെ കെ.എൽ 57 ബി 8908 ആക്ടീവ സ്കൂട്ടറാണ് മോഷണം പോയത്. പകൽ 12ഓടെയാണ് സംഭവം. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മോഷണസമയത്ത് വീട്ടുകാർ വീട്ടിലുണ്ടായിരുന്നെങ്കിലും ശ്രദ്ധയിൽപെട്ടിരുന്നില്ല. സ്കൂട്ടറിന്റെ താക്കോൽ സ്കൂട്ടറിൽതന്നെ വെച്ചതും മോഷ്ടാവിന് മോഷണം എളുപ്പമാക്കി. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.