ഉത്സവത്തിരക്കിനിടയിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

തലശ്ശേരി: അണ്ടലൂർ കാവിലെ ഉത്സവത്തിരക്കിൽ കുഴഞ്ഞുവീണ യുവാവ് ആശുപത്രിയിൽ മരിച്ചു. മേലൂർ വടക്ക് വാഴയിൽ വീട്ടിൽ ശ്രീലതയുടെ മകൻ അഭി എന്ന അഭിലാഷാണ് (30) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരക്കാണ് സംഭവം. ഉത്സവത്തിന്റെ ഭാഗമായ മെയ്യാൽ കൂടൽ കഴിഞ്ഞ് ക്ഷേത്രപറമ്പിൽ നിൽക്കവെ ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തേ ഓട്ടോ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ വാസുദേവൻ (റിട്ട. സി.ആർ.പി.എഫ്), സഹോദരങ്ങൾ: സുമേഷ്, സുബിൻ, സുവർണ. abhilash 30 tly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.