ബേപ്പൂർ: മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബേപ്പൂർ പുലിമുട്ടിലെ നടപ്പാതയിൽ വെളിച്ചമില്ലാത്തത് സഞ്ചാരികൾക്ക് പ്രയാസം സൃഷ്ടിക്കുന്നു. നേരത്തെ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നടപ്പാതയുടെ ഇരുവശങ്ങളിലും നിരയായി തൂണുകളും അലങ്കാര വിളക്കുകളും സ്ഥാപിച്ചിരുന്നു. കടൽക്ഷോഭത്തിൽ ഇരിപ്പിടങ്ങൾ പലതും തകർന്നു. അലങ്കാര വിളക്കുകൾ സ്ഥാപിച്ച കാസ്റ്റ് അയൺ തൂണുകളിൽ പലതും കടപുഴകി വീണു. ചിലത് കാണാനില്ല. കഴിഞ്ഞ മാസം ജലമേള സംഘടിപ്പിച്ചതിന് ശേഷം സന്ദർശകരുടെ എണ്ണം കൂടി വരികയാണ്. ഒരു കിലോമീറ്റർ നീളത്തിൽ കടലിലേക്ക് നിർമിച്ച നടപ്പാതയാണ് ഇവിടുത്തെ പ്രധാന കൗതുകം. വെളിച്ചമില്ലാത്തത് കുടുംബസമേതം എത്തുന്നവർക്ക് ആശങ്കയുണ്ടാക്കുന്നു. സന്ദർശകർ നേരത്തെ സ്ഥലം വിടുന്നതിനാൽ, ഇരുട്ടിന്റെ മറവിൽ മദ്യ-മയക്കുമരുന്ന് ലോബികൾ കേന്ദ്രമാക്കുന്നതായും പരാതിയുണ്ട്. അതേസമയം, പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാലാണ് വെളിച്ചമില്ലാത്തതെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.