ടി.നസിറുദ്ദീന്‍റെ വേർപാടിൽ അനുശോചിച്ചു

കോഴിക്കോട്​: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്​ ടി. നസിറുദ്ദീന്‍റെ വേർപാടില്‍ ഡി.സി.സി പ്രസിഡന്റ്​ അഡ്വ. കെ. പ്രവീണ്‍കുമാര്‍ അനുശോചിച്ചു. ചെറുകിട വ്യവസായ അസോസിയേഷൻ ജില്ല കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്‍റ്​ എം.അബ്​ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ്​ ചേംബർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി അനുശോചിച്ചു. പ്രസിഡന്‍റ്​ റാജി പി.ദേവസി അധ്യക്ഷത വഹിച്ചു. നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി അനുശോചിച്ചു. മലബാർ ഫുഡ്​ പ്രോഡക്ട്​സ്​ ഡീലേഴ്​സ്​ അസോസിയേഷൻ അനുശോചനത്തിൽ പ്രസിഡന്‍റ്​ അർഷാദ്​ ആദിരാജ അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ വ്യാപാരി വ്യവസായി കോൺഗ്രസ് ഉത്തര മേഖല കമ്മിറ്റി അനുശോചന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ആസിഫ് കുന്നത്ത് അധ്യക്ഷതവഹിച്ചു. എസ്.ഡി.പി.ഐ കോഴിക്കോട് ജില്ല പ്രസിഡന്റ്‌ മുസ്തഫ കൊമ്മേരി, ദേശീയപാത സംയുക്ത സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് ചോമ്പാല എന്നിവരും അനുശോചിച്ചു. പീപ്​ൾസ് ആക്ഷൻ ഗ്രൂപ്​ ഓൺലൈൻ യോഗം അനുശോചിച്ചു. ഡോ. കെ. മൊയ്തു, അഡ്വ എ.കെ ജയകുമാർ, യൂനുസ് പരപ്പിൽ, എം.എ. സത്താർ എന്നിവർ സംസാരിച്ചു. ഓൾ കേരള ടൈൽ മാനുഫാക്​ച്ചേഴ്​സ് ഫെഡറേഷൻ അനുശോചനയോഗത്തിൽ ജനറൽ സെക്രട്ടറി എം.എ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഉപഭോക്​തൃ വേദി അനുശോചിച്ചു. പ്രസിഡന്‍റ്​ വത്​സൻ നെല്ലിക്കോട്​ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.