കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

എലത്തൂർ: കാറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി ഒമ്പതേ കാലോടെ പൂളാടിക്കുന്ന് - മലാപ്പറമ്പ് ബൈപാസിൽ അമ്പലപ്പടി ജങ്ഷനിലാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ഈസ്റ്റ് ഹിൽ സ്വദേശി സഞ്ചരിച്ച കാറും ചെറുകുളം ഭാഗത്തേക്ക് വശം തിരിയുകയായിരുന്ന ഓട്ടോ ടാക്സിയുമാണ് അപകടത്തിൽപെട്ടത്. ടാക്സി ഡ്രൈവർക്കും രണ്ടു യാത്രക്കാർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. എലത്തൂർ പൊലീസ് സ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.