കുതിരാടം–ചിറക്കൽതാഴം റോഡ് ഉദ്ഘാടനം

മാവൂർ: ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തിയാക്കിയ കുതിരാടം-ചിറക്കൽതാഴം റോഡ് പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ അനുവദിച്ച 21.8 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. മാവൂർ-കെട്ടാങ്ങൽ റോഡിൽ കുതിരാടത്തുനിന്ന് മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചെറൂപ്പ ആശുപത്രി തുടങ്ങിയ ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള എളുപ്പ മാർഗമാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബർ രജിത സത്യൻ, ഗ്രാമപഞ്ചായത്ത് മെംബർമാരായ ഗീത കാവിൽപുറായി, കെ. പ്രസന്നകുമാരി, കെ. ഉണ്ണികൃഷ്ണൻ, എ.പി. മോഹൻദാസ്, ഇ.എൻ. പ്രേമനാഥൻ, കെ.പി. അനൂപ്, നാരായണൻ ഏന്തുംകണ്ടി, സി. വിനോദ്, പി. അബ്ദുറസാഖ് എന്നിവർ സംസാരിച്ചു. കെ.പി. ചന്ദ്രൻ സ്വാഗതവും കെ. വിനോദ്കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.