കൊടുവള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ കൊടുവള്ളി പൗരാവലി അനുശോചിച്ചു. കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. ടി.കെ. അതിയത് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ, അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, കാരാട്ട് റസാഖ്, സി.പി. റസാഖ്, മുഹമ്മദ് മാസ്റ്റർ, കോതൂർ മുഹമ്മദ്, പി.ടി.സി. ഗഫൂർ, കെ.കെ.എ. കാദർ, കെ.ടി. സുനി, ഇക്ബാൽ, ഒ.പി.ഐ. കോയ, യൂസുഫ് മാനിപുരം, എം.പി.സി. നാസർ, പി.ടി. ഉസൈൻകുട്ടി, കുഞ്ഞിരായിൻ ഹാജി, വേലായുധൻ, എം.വി. വാസു, എം. അബ്ദുൽ ഖാദർ, യു.വി. ശിവദാസൻ എന്നിവർ സംസാരിച്ചു. കെ.വി.വി.ഇ.എസ് കൊടുവള്ളി യൂനിറ്റ് പ്രസിഡന്റ് പി.ടി.എ. ലത്തീഫ് സ്വാഗതവും യൂനിറ്റ് ജനറൽ സെക്രട്ടറി ടി.പി. അർഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.