രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാവുന്നത് സാമൂഹിക ദൗത്യം- മുനവ്വറലി തങ്ങള്‍

കൊടിയത്തൂർ: രാഷ്ട്രനിര്‍മിതിയില്‍ പങ്കാളികളാവുന്നത് സമൂഹത്തിന്‍റെ ദൗത്യമാണെന്നും സിവില്‍ സര്‍വിസ് ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകളിലേക്ക് വിദ്യാര്‍ഥി സമൂഹം കടന്നുവരണമെന്നും മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ. കൊടിയത്തൂര്‍ ഫെയ്സ് കാമ്പസില്‍ പെണ്‍കുട്ടികളുടെ ബാച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാമ്പസില്‍ നിര്‍മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ ലോഞ്ചിങ്ങും മുനവ്വറലി തങ്ങള്‍ നിര്‍വഹിച്ചു. പ്ലസ് ടു പരീക്ഷക്ക് മുമ്പ് തന്നെ അസീം പ്രേംജി യൂനിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ നേടിയ കാമ്പസിലെ വിദ്യാർഥികളെ ചടങ്ങില്‍ ആദരിച്ചു. കേരള മുന്‍ ചീഫ് ഇലക്ഷന്‍ കമീഷണറും ഫെയ്‌സ് കാമ്പസ് പ്രിന്‍സിപ്പലുമായ പി. കമാല്‍കുട്ടി ഐ.എ.എസ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല അസി.കലക്ടര്‍ സഫ്‌ന നസ്‌റുദ്ദീന്‍ ഐ.എ.എസ് മുഖ്യാതിഥിയായി. വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് അക്കാദമിക് ഡയറക്ടര്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല മുഖ്യപ്രഭാഷണം നടത്തി. ഫറോക്ക് കോളജ് സിവില്‍ സർവിസ് അക്കാദമി കോഓഡിനേറ്റര്‍ ഒ. അബൂസാലി, മുസ്‍ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ്, സൈന്‍ ബാഫഖി തങ്ങള്‍, അഡ്വ. സബീല്‍ അരീക്കോട്, ഡോ. ഷമീം പാഴൂര്‍, അമീര്‍ അലി നൂറാനി എന്നിവർ സംസാരിച്ചു. ഫെയ്സ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഇ.യഅ്ഖൂബ് ഫൈസി സ്വാഗതവും ശിഹാബ് ക്ലായിക്കോട് നന്ദിയും പറഞ്ഞു. kdr 2 : കൊടിയത്തൂര്‍ ഫെയ്സ് കാമ്പസില്‍ ആരംഭിക്കുന്ന ഗേള്‍സ് ബാച്ചിന്‍റെ ഉദ്ഘാടനം മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.