ഓമശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ച് ഓമശ്ശേരിയിൽ മൗനജാഥയും സർവകക്ഷി പൊതുയോഗവും നടത്തി. നിയോജകമണ്ഡലം സെക്രട്ടറി എ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അബ്ദുന്നാസർ പുളിക്കൽ ഉദ്ഘാടനം ചെയ്തു. യുകെ. അബു, എ.കുഞ്ഞാലി മാസ്റ്റർ, കെ.പി. അഹമ്മദ് കുട്ടി മാസ്റ്റർ, സി.വി. കുഞ്ഞോയി, എം.കെ. രാജേന്ദ്രൻ, ഒ.കെ. നാരായണൻ, എം.പി. അഷ്റഫ്, വി.കെ. രാജീവ്, വി.വി. ഹുസൈൻ, കെ. വേലായുധൻ, എം.കെ. യാസിർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.