പൂർവ വിദ്യാർഥി സംഗമം

കൊടുവള്ളി: കൊടുവള്ളി ഗവ. ഹൈസ്കൂൾ 1996-97 വർഷ ബാച്ചിൽ പഠിച്ച എസ്.എസ്.എൽ.സി വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു. മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് കുടുംബ സംഗമം നടത്താൻ തീരുമാനിച്ചു. പൂർവവിദ്യാർഥികൾ സമാഹരിച്ച വിവാഹ ധനസഹായം ചടങ്ങിൽ കൈമാറി. ഫൈസീർ കൊടുവള്ളി അധ്യക്ഷത വഹിച്ചു. അഷ്റഫ് വാവാട് പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. ഷറീന വായോളി, ഷമീർ, മൻസൂർ, നസ്ലി ഓമശ്ശേരി, നുസ്റത്ത്, ബിനോയ് തുടങ്ങിയവർ സംസാരിച്ചു. കുൽസു പാലക്കുറ്റി സ്വാഗതവും ഷൈനി അരീക്കോട് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.