നാദാപുരം: കച്ചേരിയിലെ പാറക്കുളങ്ങൾ അപകടകരമായ സാഹചര്യത്തിൽ വിഷയത്തിൽ ജില്ല ഭരണകൂടവും റവന്യൂ അധികാരികളും ഇടപെടണമെന്ന് കെ. മുരളീധരൻ എം.പി. സംരക്ഷണഭിത്തിയോ വേലികളോ ഇല്ലാത്ത ജലാശയങ്ങളിൽ അപകടം പതിയിരിക്കുകയാണ്. ഇനിയൊരു ജീവൻ ഈ അപകടക്കയത്തിൽ പൊലിയരുത് എന്ന, കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ നിലവിളി ഭരണകൂടം മുഖവിലക്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റൊരു കുട്ടിയെ രക്ഷിക്കുന്നതിനിടെ കച്ചേരിയിലെ പാറക്കുളത്തിൽ വീണ് മരിച്ച വിദ്യാർഥിയുടെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി സെക്രട്ടറി മോഹൻ പാറക്കടവ്, മണ്ഡലം പ്രസിഡന്റ് എം.കെ. പ്രേമദാസ്, കെ. രമേശൻ മാസ്റ്റർ, അർജുൻ ശ്യാം വടക്കയിൽ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പി. ശാദുലിയുടെ വീട് കെ. മുരളീധരൻ എം.പി സന്ദർശിച്ചു. കെ.പി.സി.സി മെംബർ സി.വി. കുഞ്ഞികൃഷ്ണൻ കൂടെയുണ്ടായിരുന്നു. പടം : clkz ndm3: കഴിഞ്ഞയാഴ്ച അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പി. ശാദുലിയുടെ വീട് കെ. മുരളീധരൻ എം.പി സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.