മലിനജല സംസ്കരണ പ്ലാന്‍റിനെതിരെ സമരം പ്രഖ്യാപിച്ച്​ യു.ഡി.എഫ്​

കോഴിക്കോട്: തീരദേശ പരിപാലന നിയമം ലംഘിച്ച് പള്ളിക്കണ്ടി അഴീക്കൽ റോഡിൽ കല്ലായി പുഴയിൽ മലിനജല സംസ്കരണ പ്ലാന്‍റ്​ സ്ഥാപിക്കുന്ന കോർപറേഷന്‍റെ പദ്ധതി തടയുമെന്ന് പ്രഖ്യാപിച്ച് മുഖദാർ മേഖല യു.ഡി.എഫ് കമ്മിറ്റി. തീരദേശ പരിപാലന നിയമം സർക്കാർ സംവിധാനങ്ങൾക്ക് ഉൾപ്പെടെ എല്ലാവർക്കും ബാധകമാണെന്നിരിക്കെ പുഴ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ളവർ പുഴയിൽ പ്ലാന്‍റ്​​ സ്ഥാപിക്കുന്നത് നഗ്​നമായ നിയമലംഘനമാണ്. ജനവാസ മേഖലയിൽ സ്ഥാപിക്കുന്ന പ്ലാന്‍റിനെതിരെ 13 ന് വൈകീട്ട് നാലിന്​ അഴിക്കൽ റോഡിൽ പുഴത്തീരത്ത് ജനകീയ പ്രതിഷേധ പ്രതിരോധം സംഘടിപ്പിക്കുവാനും പദ്ധതി മാറ്റിസ്ഥാപിക്കുന്നതുവരെ തുടർ സമരങ്ങൾ നടത്തുവാനും തീരുമാനിച്ചു. മേഖല പ്രസിഡന്റ് പി.പി. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. കൗൺസിലർ എസ്.കെ. അബൂബക്കർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. റാസിക്, മേഖല ലീഗ് പ്രസിഡന്‍റ്​ ഇ.പി. അശ്റഫ്, ഫൈസൽ പള്ളിക്കണ്ടി, കെ. അസ്​ലം, എം.പി. കോയട്ടി, എം.പി. സിദ്ദീഖ്, എ.ടി. മൊയ്തീൻ കോയ, സക്കരിയ പള്ളിക്കണ്ടി, പി.പി. ഉമ്മർകോയ, എം.പി. ഇമ്പിച്ചഹമ്മത്, ടി.പി. പ്രദീപ് കുമാർ, കെ.ടി. സിദ്ദീഖ്, എൻ.വി. ശംസു, യൂനുസ് സലീം എന്നിവർ സംസാരിച്ചു. യു.ഡി.എഫ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ: ഫൈസൽ പള്ളിക്കണ്ടി (ചെയർമാൻ), എം.പി. സിദ്ദീഖ് (ജന: കൺവിനർ), സക്കരിയ്യ പള്ളിക്കണ്ടി (ട്രഷറർ). നിർമാണനീക്കം ചെറുക്കുവാൻ​ മിലൻസ്​ പള്ളിക്കണ്ടി സാമൂഹിക സമിതി യോഗം തീരുമാനിച്ചു. വർക്കിങ്​ പ്രസിഡന്‍റ്​ ടി.പി. ഹമീദ്​ അധ്യക്ഷത വഹിച്ചു. സക്കരിയ പള്ളിക്കണ്ടി, ടി.സി. റഹീം, കെ.പി. മുഹമ്മദ്​ ഷാഫി, എം.കെ. മുഹമ്മദ്​ റാഫി, എം.പി. മുഹമ്മദ്​ അഷ്​​റഫ്​, അൻവർ, ടി.ടി. മുജീബ്​, മഹ്​ബൂബ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.