കക്കോടി: ബാലുശ്ശേരി - കോഴിക്കോട് റോഡ് വീതി കൂട്ടുന്നതിന് ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ വിജ്ഞാപനം ഇറങ്ങി. മുമ്പ് ഇറങ്ങിയ 11 - 1 വിജ്ഞാപനത്തിൽ വിട്ടുപോയിട്ടുള്ള വില്ലേജുകളിലെ സർവേ നമ്പറുകൾ ഉൾപ്പെടുത്തിയാണ് പുനർവിജ്ഞാപനം ഇറങ്ങിയത്. നന്മണ്ട, കാക്കൂർ, ചേളന്നൂർ, കക്കോടി, വേങ്ങേരി, ശിവപുരം വില്ലേജുകളിലായി വിട്ടുപോയ സർവേ നമ്പറുകളാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. ഈ വിജ്ഞാപനത്തിന്റെ നടപടികൾ പൂർത്തിയായ ശേഷമേ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഇറങ്ങുകയുള്ളൂ. അടിസ്ഥാന മൂല്യനിർണയ റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ മൂല്യനിർണയം, കൃഷിവകുപ്പിൽ നിന്നുള്ള തണ്ണീർതടങ്ങളും അല്ലാത്തതുമായ ഭൂമി വേർതിരിച്ചുള്ള വിജ്ഞാപനം എന്നിവ കൂടി തയാറാക്കേണ്ടതുണ്ട്. ഇതിനു ശേഷമെ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഉണ്ടാവുകയുള്ളൂ. കോഴിക്കോട് - ബാലുശ്ശേരി റോഡ് വികസനത്തിന്റെ ഭാഗമായി 0.6042 ഹെക്ടർ ഭൂമിയാണ് ജില്ലയിലെ വില്ലേജുകളിൽ നിന്നും ഏറ്റെടുക്കുന്നത്. കിഫ്ബിയിൽ നിന്നാണ് റോഡിനുള്ള തുക വകയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.